ഗോൾ പോസ്റ്റിനു കീഴിൽ ആര്, ആരാധകരോട് ചോദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയിൽ നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരത്തിൽ ഗോൾ വല കാക്കാൻ ആര് വേണമെന്നതിന് ആരാധകരുടെ അഭിപ്രായം ആരാഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യൽ മീഡിയയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ഗോൾ കീപ്പർ ആരാണവണമെന്നതിൽ ആരാധകരുടെ അഭിപ്രായം ആരാഞ്ഞത്. നാളെ മെൽബൺ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരം.

കഴിഞ്ഞ തവണ കണ്ടതിനു വിഭിന്നമായി ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ ഒരുങ്ങുന്നത് മൂന്ന് ഇന്ത്യൻ താരങ്ങൾ ആണ്. അണ്ടർ 17 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ധീരജ് സിങ് ആണ് അതിൽ ഒന്നാമൻ. കഴിഞ്ഞ സീസണിൽ എഫ് സി ഗോവയുടെ കൂടെയായിരുന്നു നവീൻ കുമാർ ആണ് കേരള ബ്ലാസ്റ്റേഴ്സിലെ രണ്ടാത്തെ ഗോൾ കീപ്പർ. മലയാളിയായ സുജിതും കൂടി ചേരുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർമാരുടെ പട്ടിക പൂർത്തിയാകും. ഇവരിൽ ആരാണ് മെൽബൺ സിറ്റിക്കെതിരെ ഇറങ്ങുക എന്ന ചോദ്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ആരാധകരോട് ചോദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറുമാവുമെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് സൂചനകൾ നൽകിയിരുന്നു. എന്നാൽ മെൽബൺ സിറ്റിക്കെതിരായ മത്സരത്തിൽ ആർക്ക് അവസരം നൽകുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. പരിശീലന മത്സരമായതുകൊണ്ടു തന്നെ രണ്ടു ഗോൾ കീപ്പർമാർക്ക് അവസരം നൽകാൻ സാധ്യതയുമുണ്ട്.

ജൂലൈ 28ന് ജിറോണക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ രണ്ടാമത്തെ പ്രീ സീസൺ മത്സരം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here