ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഇന്ന് ഇന്ത്യൻ ആരോസിനെതിരെ ഇറങ്ങും. തുടർച്ചയായ മൂന്ന് മത്സരങ്ങളിലും വിജയം കണ്ടെത്താതിരുന്ന ഗോകുലം ഒരു ജയവുമായി തീരിച്ചെത്താനാണ് ഇന്നിറങ്ങുന്നത്. അതേ സമയം ഇന്ത്യൻ ആരോസിന് ഒരു ജയം മാത്രമാണുള്ളത്.
ഇന്ന് ഒരു ജയം ഇരു ടീമുകൾക്കും അത്യാവശ്യമാണ്. അന്റോണിയോ ജർമ്മൻ പോയതിന്റെ വിഷമം ബിനോ ജോർജ്ജിന്റെ ഗോകുലത്തിനറിയാനുണ്ട്. പകരക്കാരനായ ജോയൽ സണ്ടേ ഇന്ന് തിളങ്ങിയാൽ ഗോകുലത്തിന് തിരിഞ്ഞ് നോക്കേണ്ടതില്ല. ഇന്ത്യൻ ഫുട്ബോളിന്റെ യുവരക്തങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് ഗോകുലത്തെ നേരിടും.
-Advertisement-