എലൈറ്റ് ഐ ലീഗിൽ ഗോകുലം കേരളക്ക് സമനില. എംഎസ്പിയോടാണ് ഗോകുലം സമനില വഴങ്ങിയത് . ഇരു ടീമുകളെയും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഫർദാം ദാരിസ് എംഎസ്പിക്ക് വേണ്ടി ഗോളടിച്ചു. അക്ബർ സിദ്ദിഖാണ് ഗോകുലത്തിന്റെ സമനില ഗോൾ നേടിയത്.
കേരള ബ്ലാസ്റ്റേഴ്‌സിനെയും സമനിലയിൽ കുരുക്കാൻ എംഎസ്പിക്ക് കഴിഞ്ഞിരുന്നു. എം എസ് പിക്ക് മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ചു പോയന്റാണ് ഇപ്പോൾ ഉള്ളത്. രണ്ട് മത്സരങ്ങൾ കളിച്ച ഗോകുലം കേരള എഫ് സിക്ക് നാലു പോയന്റാണുള്ളത്.
-Advertisement-