വി.പി ഷാജി കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനാകും.
വിപി ഷാജിക്ക് പരിശീലകനായി ഇത് രണ്ടാം ഊഴമാണ്. 2017 ഗോവയിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തെ പരിശീലിപ്പിച്ചത് ഇദ്ദേഹമാണ്. അന്ന് ആതിഥേയരായ ഗോവയോട് തോറ്റ് സെമിഫൈനളിൽ നിന്നുമായിരുന്നു കേരളത്തിന്റെ മടക്കം.
കഴിഞ്ഞ തവണ കേരളം കിരീടം നേടിയത് സതീവൻ ബാലന്റെ കീഴിലായിരുന്നു. സതീവൻ ബാലൻ ഇപ്പോൾ ഗോകുലം കേരളയിൽ സഹ പരിശീലകനാണ്. നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ പരിശീലന ക്യാമ്പ് ഈ മാസം അവസാനമോ ജനുവരി ആദ്യമോ തുടങ്ങും. കിരീടം നിലനിർത്താൻ ഇറങ്ങുന്ന കേരളത്തിന് വി പി ഷാജിയുടെ കീഴിൽ അതിനാകുമെന്നാണ് പ്രതീക്ഷ.
-Advertisement-