കഴിഞ്ഞ സീസണിലെ പോലെ ഒരു സൂപ്പർ താരത്തെ ഇനി മഞ്ഞപ്പടയിലേക്ക് പ്രതീക്ഷിക്കേണ്ടെന്നു ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഡേവിഡ് ജെയിംസ് . മാർക്കീ സൈനിംഗ് എന്ന ചിന്തയിൽ നിന്ന് ഐ എസ് എല്ലും ഒപ്പം കേരള ബ്ലാസ്റ്റേഴ്സും അകലം പാലിക്കാനാണ് തീരുമാനമെടുത്തിരിക്കുനിന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബെർബറ്റോവും വെസ് ബ്രൗണും മഞ്ഞപ്പടയിൽ എത്തിയിരുന്നു.
സൂപ്പർ താരങ്ങളെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞ ഡേവിഡ് ജെയിംസ് ആശാൻ കപ്പടിക്കലാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.
നിലവിൽ ആറ് വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു വിദേശ താരത്തെ കൊണ്ടുവരികയുള്ളു.
-Advertisement-