കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാൾ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുമായി വിജയത്തിന് ചുക്കാൻ പിടിച്ചത് റാൾട്ടെയാണ്. മലയാളി താരം ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.
അസറുദ്ദീനിലൂടെ ആദ്യം മോഹൻ ബഗാൻ മുന്നിലെത്തി. രണ്ടാം പകുതിയിൽ മോഹൻ ബഗാൻ ക്യാപ്റ്റം കിംഗ്സ്ലിക്ക് ചുവപ്പ് കിട്ടിയതും ജോബിയെ ഫൗൾ ചെയ്തതിനായിരുന്നു പിന്നീട് റാൾട്ടെ രണ്ടു ഗോളും ജോബി ഒരു ഗോളുമടിച്ചു. ജയത്തോടെ ഈസ്റ്റ് ബംഗാൾ ലീഗിൽ 12 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി.
-Advertisement-