പ്രീ സീസണിന് മുന്നോടിയായ പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തിയത് തകർപ്പൻ സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്പോർട്സ് ഹബ്ബുകളിൽ ഒന്നാണ് അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയ . ഇന്ത്യയിലെ ആദ്യത്തെ കൺവെർട്ടിബിൾ സ്റേഡിയമായ ട്രാൻസ്റ്റേഡിയയിലെ പരിശീലനം മഞ്ഞപ്പടയ്ക്ക് ടൂർണമെന്റിൽ മുതൽക്കൂട്ടാകും. വിശാലമായ ഫുട്ബോൾ ഗ്രൗണ്ടാണ് ട്രാൻസ്റ്റേഡിയയുടെ ആകർഷണം. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഇവിടെ പരിശീലനം നടത്തുന്നത്.
കൊച്ചിയിൽ തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ ആരാധകർ ഒരുക്കിയത് തകർപ്പൻ സ്വീകരണമായിരുന്നു. മഞ്ഞപ്പടയുടെ ചാന്റ്സ് കേട്ടാണ് സൂപ്പർ താരങ്ങൾ ദൈവത്തിന്റെ സ്വന്തമാ നാട്ടിൽ തിരിച്ചെത്തിയത്. ജന്മദിനമാഘോഷിക്കുന്ന സന്ദേശ ജിങ്കൻ ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനമാഘോഷിച്ചു.
ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പ്രീ സീസൺ ടൂർണമെന്റ് നടക്കുക. മെൽബൺ സിറ്റി, ജിറോണ എഫ്‌സി എന്നിവരാണ് ടൂർണമെന്റിൽ ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുമുട്ടുന്നത്. പ്രീ സീസൺ ടൂർണമെന്റിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാമ്പ് ഇപ്പോൾ അഹമ്മദാബാദില്‍ നടന്നു കൊണ്ടിരിക്കുകയാണ്.