ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വസിക്കാം. പരാജയത്തിന്റെ പടുകുഴിയിലും ആശ്വസിക്കാനായി ഏഷ്യാകപ്പ് സാധ്യതാ ടീം വന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുത്ത് സഹൽ അബ്ദുൽ സമദ് ഏഷ്യാകപ്പിനായുള്ള ഇന്ത്യൻ സാധ്യത ടീമിൽ എത്തി. ഇതാദ്യമായാണ് സഹൽ ഇന്ത്യൻ ക്യാമ്പിൽ എത്തുന്നത്. മഞ്ഞപ്പടയ്ക്ക് വേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് കോൺസ്റ്റന്റൈന്റെ ശ്രദ്ധയിൽ സഹലിനെ പെടുത്തിയത്.
സഹലിനെ കൂടാതെ ദേശീയ ടീമിലെ സ്ഥിരം മലയാളി സാന്നിദ്ധ്യങ്ങളായ ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം അനസ് എടത്തൊടികയും പൂനെ സിറ്റിയുടെ ആഷിഖ് കുരുണിയനും ടീമിൽ ഉണ്ട്. ഏഷ്യാ കപ്പിനായുള്ള ക്യാമ്പ് അടുത്ത ആഴ്ച ആരംഭിക്കും. ഏഷ്യാ കപ്പിന് മുമ്പ് പരിശീലനത്തിനായി രണ്ടു ഫ്രൻഡ്‌ലീസിൽ ഇന്ത്യ പങ്കെടുക്കും.
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Arindam Bhattacharya, Vishal Kaith
Defenders: Pritam Kotal, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Nishu Kumar, Lalruatthara, Jerry Lalrinzuala.
Midfielders: Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Vinit Rai, Halicharan Narzary, Ashique Kuruniyan, Germanpreet Singh, Bikash Jairu, Lallianzuala Chhangte, Sahal Samad, Komal Thatal, Jackichand Singh.
Forwards: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary, Balwant Singh, Manvir Singh