ഐ ലീഗിൽ ഇന്ന് ഗോൾ മഴ. ഷില്ലോങ് ലജോങ്ങിനെതിരെയാണ് തുടക്കക്കാരായ റിയൽ കാശ്മീർ ഗോൾ മഴ പെയ്യിച്ചത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് കശ്മീരിന്റെ തകർപ്പൻ ജയം. ഈ സീസണിലെ വമ്പൻ വിജയമാണിത്. ഈ തകർപ്പൻ ജയത്തോടെ ലീഗിൽ രണ്ടാമതെത്താൻ റിയൽ കാശ്മീരിന് കഴിഞ്ഞു.
ഇരട്ട ഗോളുകളുമായി തെറ്റെഹ് റിയാലിന്റെ വിജയത്തിന് കുട പിടിച്ചപ്പോൾ റോബെർട്സൻ, തമങ്, ക്രിസോ, സുർചന്ദ്ര സിങ് എന്നിവരും കാശ്മീരിന് വേണ്ടി ഗോളടിച്ചു. ലജോങ്ങിന്റെ ആശ്വാസ ഗോൾ നേടിയത് ക്യാൻഷിയാണ്.
-Advertisement-