ഇന്ത്യൻ സൂപ്പർ ലീഗിന് പിന്നാലെ ഐ ലീഗിലും മോശം റഫറിയിങ് തുടർക്കഥയാകുന്നു. ഗോകുലത്തിന്റെ മത്സരത്തിനിടെയാണ് ഈ നാണം കെട്ട സംഭവം നടന്നത്. തലകൊണ്ടിടിയേറ്റ് ഗോകുലം താരം കാസ്ട്രോ താഴെ വീണെങ്കിലും കണ്ണുപൊട്ടനായ റഫറി മഞ്ഞക്കാർഡ് മാത്രമാണ് ഈസ്റ്റ് ബംഗാൾ റഫറിക്ക് നൽകിയത്. ഇന്ത്യയുടെ ഒഫീഷ്യൽ ലീഗായ ഐ ലീഗിൽ നാണക്കേടായി ഈ മോശം റഫറിയിങ്.
ചുവപ്പ് കണ്ടു പുറത്ത് പോവേണ്ടിയിരുന്ന റാള്‍ട്ടെ മഞ്ഞയിൽ പിടിച്ച് നിന്ന്. മത്സര ഫലത്തെ സ്വാധീനിക്കാമായിരുന്ന തീരുമാനം ആണിത്. മുൻപ് മലയാളി താരവും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളിയുമായ രഹനേഷിന് ശിക്ഷ വിധിക്കാതെ റഫറി വെറുതെ വിട്ടിട്ടിരുന്നു. പിനീട് എ ഐ എഫ് എഫ് നടപടിയെടുത്തിട്ടുണ്ട്. ഇതിലും അതുപോലെ നടപടി വേണമെന്നാണ് ആരാധകരുടെ ആവശ്യം.
-Advertisement-