കേരള ബ്ലാസ്റ്റേഴ്‌സ് – ആർ.എഫ്.സി കൊച്ചി പോരാട്ടത്തോടെ കേരള പ്രീമിയർ ലീഗ് ആരംഭിക്കും

കാത്തിരിപ്പിനൊടുവിൽ കേരള പ്രീമിയർ ലീഗിനാരംഭം. കേരള ബ്ലാസ്റ്റേഴ്‌സ് – ആർ എഫ് സി കൊച്ചി പോരാട്ടത്തോടെ കേരള പ്രീമിയർ ലീഗ് ആരംഭിക്കും. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം. നിലവിലെ ചാമ്പ്യന്മാർ ഗോകുലം കേരള എഫ്‌സിയാണ്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് 11 ടീമുകൾ മത്സരിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് സെമി ഫൈനലിന് യോഗ്യത. ആർഎഫ്സി കൊച്ചി, കോവളം എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി എന്നീ ടീമുകളാണ് പുതുമുഖങ്ങൾ.

ഗ്രൂപ്പ് എ: ആർ എഫ് സി കൊച്ചി, സാറ്റ് തിരൂർ, എസ്ബിഐ തിരുവനന്തപുരം, എഫ്സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി: ഗോകുലം കേരള എഫ്സി, കോവളം എഫ്സി, എഫ്സി കേരള, ക്വാർട്സ് എഫ്സി, ഗോൾഡൺ ത്രെഡ് എഫ്സി

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here