ഐലീഗ് സെക്കന്റ് ഡിവിഷനിൽ ബ്ലാസ്റ്റേഴ്‌സ് മാത്രം, കേരളത്തിന് വമ്പൻ തിരിച്ചടി

ഐലീഗ് സെക്കന്റ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്‌സ് മാത്രം. കേരളത്തിലെ മറ്റു ടീമുകൾക്ക് വമ്പൻ തിരിച്ചടി. നിലവിൽ ഡയറക്റ്റ് എൻട്രി ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം മാത്രമായിരിക്കും ഐലീഗ് സെക്കന്റ് ഡിവിഷനിൽ കേരളത്തിൽ നിന്നും കളിക്കാൻ ഉണ്ടാവുക.

എഫ്‌സി കേരള, സാറ്റ് തിരൂർ, ക്വാർട്‌സ് എന്നീ ടീമുകൾ രണ്ടാം ഡിവിഷൻ ഐ ലീഗിൽ അപേക്ഷിച്ചിരുന്നു. രണ്ടു ടീമുകൾ യോഗ്യത നേടുമെന്ന് ഉറപ്പായിരുന്നെങ്കിലും അപ്രതീക്ഷിതമായി AIFF കമ്മറ്റി ടീമുകളുടെ അപേക്ഷ തള്ളി.

യോഗ്യത നേടിയ ടീമുകൾ

ഓസോണ് എഫ്‌സി – കർണാടക
സൗത്ത് യുണൈറ്റഡ് – കർണാടക
ഫത്തേഹ് ഹൈദരാബാദ് – തെലങ്കാന
ന്യു ബരക്പൂർ റൈൻബോ – വെസ്റ്റ് ബംഗാൾ
മുഹമ്മദൻ സ്പോർട്ടിങ് – വെസ്റ്റ് ബംഗാൾ
ചിങ്ക വെങ് – മിസോറാം
ലോൻസ്റ്റാർ കശ്മീർ – ജമ്മു കശ്മീർ
ഹിന്ദുസ്ഥാൻ എഫ്‌സി – ഡൽഹി
എആർഎ എഫ്‌സി – ഗുജറാത്ത്

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here