സൂപ്പർ കപ്പ് കേരളത്തിൽ എത്തുമെന്ന് സൂചനകൾ. ഗോകുലം കേരളയുടെ ഹോം മത്സരങ്ങളിലെ ജന പങ്കാളിത്തം തുണയായി. സൂപ്പർ കപ്പിന് കേരളം ആതിഥേയത്വം വഹിക്കാനുള്ള അവസരം കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയത്തിനു ലഭിക്കുമെന്നാണ് സൂചനകൾ. ഇത്തവണ നടക്കുന്നത് സൂപ്പർകപ്പിന്റെ രണ്ടാം സീസണാണ്.
ഇന്ത്യയുടെ ഒഫീഷ്യൽ ലീഗായ ഐ ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെയും ആദ്യ പത്തിലെ ടീമുകളും ക്വാളിഫയർ കഴിഞ്ഞ് നാല് ടീമുകളും ഉൾപ്പടെ 24 ടീമുകളാണ് സൂപ്പർ ലീഗിൽ പങ്കെടുക്കുക. കൊച്ചിയിലും സൂപ്പർ കപ്പ് വന്നേക്കും. ഇപ്പോൾ ആരാധകർ ഇടഞ്ഞിരിക്കുകയാണെങ്കിലും സൂപ്പർ കപ്പിന്റെ സമയം ആകുമ്പോൾ ഗാലറി നിറയുമെന്നാണ് പ്രതീക്ഷ.
-Advertisement-