പ്രീമിയർ ലീഗിൽ അപരാജിതരായി കുതിച്ച മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ചെൽസിയ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി സിറ്റിയെ തകർത്തത്. എൻഗോളോ കാന്റെ, ഡേവിഡ് ലൂയിസ് എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളടിച്ചത്.
ചെൽസിയോടേറ്റ തോൽവി മാഞ്ചസ്റ്റർ സിറ്റിയെ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ ലിവർപൂളാണ് പോയന്റ് നിലയിൽ ഒന്നാമത്. നിലവിലെ ചാമ്പ്യന്മാരായ സിറ്റിയുടെ സീസണിലെ ആദ്യ തോൽവിയാണിത്. കഴിഞ്ഞ സീസണിലെ പോലെ കിരീടത്തിലേക്കുള്ള കുതിപ്പ് എളുപ്പമാകില്ല മാഞ്ചസ്റ്റർ സിറ്റിക്ക്.
-Advertisement-