ഐ ലീഗിൽ കേരളത്തിന്റെ പ്രതീക്ഷയായ ഗോകുലത്തിനു വമ്പൻ തിരിച്ചടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ ഗോകുലത്തിനെ പരാജയപ്പെടുത്തിയത്. മലയാളി താരം ജോബി ജസ്റ്റിനും ഈസ്റ്റ് ബംഗാളിനായി ഗോളടിച്ചു. ബ്രാൻഡൻ, ലാൽറാംച്ചുലോവ് എന്നിവരാണ് ഈസ്റ്റ് ബംഗാളിനായി ഗോളടിച്ചത്.
ഗോകുലം കേരളയുടെ ആശ്വാസ ഗോൾ നേടിയത് ക്രിസ്റ്റെയിൻ സബായാണ്. ഗോകുലത്തിന്റെ പ്രതിരോധത്തിലെ പിഴവ് തിരിച്ചടിയായി. ക്യാപ്റ്റൻ മൂഡ മൂസയുടെ പിഴവാണ് രണ്ടു ഗോളുകളും പിറന്നത്. റഫറിയിങ്ങിലെ പിഴവ് മത്സരത്തിൽ വഴിത്തിരിവുണ്ടാക്കി. അർഹിച്ച ഒരു പെനാൽറ്റിയും ഗോകുലത്തിന് നഷ്ടമായി.
-Advertisement-