ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തി നെറോക്ക എഫ്‌സി

ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ പരാജയപ്പെടുത്തി നെറോക്ക എഫ്‌സി. ഇന്ത്യൻ യുവതാരങ്ങൾ തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് നെറോക്ക ജയം സ്വന്തമാക്കിയത്. ഈ വമ്പൻ ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തെത്താനും നെറോക്ക എഫ്‌സിക്ക് കഴിഞ്ഞു.

കസുമി,ഫെലിക്‌സ് ഓഡിലീ,മേലെങ്ങാമ്പ മീറ്റിയെ എന്നിവരാണ് നേരൊക്കയുടെ ഗോളുകൾ നേടിയത്. ഐ ലീഗിൽ ദയനീയമായ പ്രകടനമാണ് ഇന്ത്യൻ ആരോസ് കാഴ്ച വെക്കുന്നത്. ഒരു ജയവും അഞ്ച് തോൽവിയുമാണ് ലീഗിലെ ആരോസിന്റെ സമ്പാദ്യം. ഷില്ലോങ് ലജോങ്ങിനെയാണ് ഐ ലീഗിൽ ആരോസ് പരാജയപ്പെടുത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here