ഐ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. കൊൽക്കത്തയിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെയാണ് YBK സ്റ്റേഡിയത്തിൽ വെച്ച് ഗോകുലം കേരളം എഫ്‌സി നേരിടുക. ഇന്ന് ഗോകുലത്തിനു ജീവൻ മരണ പോരാട്ടമാണ്. ജയിച്ചാൽ ലഭിക്കുക ലീഗിലെ രണ്ടാം സ്ഥാനത്തേക്കുള്ള ഉയർച്ചയാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമായി മികച്ച ഫോമിലാണ് ഗോകുലം കേരള എഫ്‌സി.
തുടർച്ചയായ മൂന്നു പരാജയത്തിന് ശേഷമാണ് ഈസ്റ്റ് ബംഗാൾ സ്വന്തം ഗ്രൗണ്ടിൽ ഗോകുലത്തെ നേരിടാൻ ഇറങ്ങുന്നത്. ഈസ്റ്റ് ബംഗാളിനും ഇന്നത്തെ പോരാട്ടം സുപ്രധാനമാണ്. ഇന്ത്യൻ ഫുട്ബോളിലെ ആധിപത്യം നിലനിർത്താൻ ബുദ്ധിമുട്ടുകയാണ് ഈ കൊൽക്കത്തൻ ക്ലബ്.
അന്റോണിയോ ജർമ്മൻ അപ്രതീക്ഷിതമായി ഗോകുലം വിട്ടത് ആരാധകർക്കിടയിൽ ആശങ്കയ്‌യുണ്ടാക്കിയിട്ടുണ്ട്. മലയാളി യുവതാരങ്ങൾ എല്ലാം മികച്ച ഫോമിലായത് ഗോകുലം ആരാധകർക്കും പരിശീലകൻ ബിനോ ജോർജിനും ആശ്വാസമാണ്.
-Advertisement-