“കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കാത്തത് ഗോകുലം കേരള ചെയ്യാൻ ശ്രമിക്കുന്നു”

കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കാത്തത് ഗോകുലം കേരള ചെയ്യാൻ ശ്രമിക്കുന്നു. ഗോകുലത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കിയാണ് പരിശീലകൻ ബിനോ ജോർജ്ജ് ഈ പ്രതികരണം നടത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനെ വിമർശിച്ച് കൊണ്ടാണ് പരിശീലകൻ ഈ പ്രതികരണം നടത്തിയത്.

“നാഷണൽ ലെവലിൽ കേരളത്തിൽ രണ്ട് ഫുട്ബോൾ ക്ലബുകളാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയും. കേരള ബ്ലാസ്റ്റേഴ്സ് ചെയ്യുന്നത് പരമാവധി നോർത്ത് ഈസ്റ്റ് താരങ്ങൾക്ക് അവസരം കൊടുക്കുകയാണ്.  ഗോകുലം കേരള എഫ് സി കേരള ബ്ലാസ്റ്റേഴ്സ് ചെയ്യാൻ മടിക്കുന്നത് ചെയ്യാൻ ആഗ്രഹിക്കുന്നു. കൂടുതൽ കേരള താരങ്ങൾക്ക് അവസരം കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം”

14 മലയാളി താരങ്ങൾക്ക് ടീമിൽ അവസരം കൊടുത്തിട്ടുണ്ട് ഗോകുലത്തിലൂടെ ബിനോ. അർജുൻ ജയരാജ്, സൽമാൻ, റാഷിദ്, രാജേഷ്, ഗനി, സുഹൈർ എന്നു തുടങ്ങി നിരവധി ഗോകുലത്തിലൂടെ ദേശീയ തലത്തിൽ ഫുട്ബോളിനെ ഉയർത്തുന്നുണ്ട്. ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ മികച്ച പ്രകടനമാണ് ഗോകുലം കാഴ്ച വെക്കുന്നതെന്നും ബിനോ ജോർജ്ജ് പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here