ഐ ലീഗിന്റെ കേരളം കണ്ടെത്തിയ മുത്തും ഗോകുലത്തിന്റെ സ്വന്തം അർജുൻ ജയരാജിനെ തേടി ഒരു പുരസ്‌കാരം എത്തി. ഐ ലീഗിലെ ഈ ആഴ്‌ചയിൽ മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് അർജുൻ തേടി എത്തിയത്. ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരള എഫ് സിക്കായി തകർപ്പൻ പ്രകടനം അർജുൻ കാഴ്ചവെച്ചിരുന്നു.
ചർച്ചിലിനെതിരെ ഗോകുലത്തിനായി അർജുൻ ഗോളും നേടിയിരുന്നു. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു അർജുനെ മികച്ച താരമായി തിരഞ്ഞെടുത്തത്. മോഹൻ ബഗാൻ സൂപ്പർ താരം സോണി നോർദയെ ആണ് അർജുൻ പിന്നിലാക്കിയത്. വോട്ടിങിലെ 55 ശതമാനത്തോളം വോട്ടും അർജുൻ തന്നെ നേടി.
-Advertisement-