ഗോകുലത്തിനു തിരിച്ചടി. സൂപ്പർ താരം അന്റോണിയോ ജർമ്മൻ ഗോകുലം കേരള എഫ്‌സി വിട്ടു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അന്റോണിയോ ജർമ്മൻ തന്നെയാണ് താൻ ഗോകുലം വിടുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. രണ്ട് ഗോളുകൾ ഗോകുലത്തിനായി ജർമ്മൻ നേടിയിട്ടുണ്ട്. ഐ ലീഗിൽ ഗോകുലം മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കെയാണ് ഇത്തരത്തിൽ ഒരു വാർത്ത വരുന്നത്.
മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ള ജർമ്മൻ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗോകുലം കേരള എഫ് സിയിലൂടെ ഇന്ത്യയിൽ തിരിച്ചെത്തിയത്. കേരളത്തിൽ കളിക്കുന്നതിനെ കുറിച്ച് എപ്പോളും വാചാലനാകുന്ന ജർമ്മന്റെ ഈ നീക്കം അപ്രതീക്ഷിതമായിരുന്നു. ഗോകുലം എഫ്‌സി ഇതുവരെ പ്രതികരിച്ചിട്ടില്ല.
-Advertisement-