കേരളം പുറത്ത്,ദേശീയ ജൂനിയർ ഫുട്ബോളിൽ ഗോൾ ഡിഫെറെൻസ് ചതിച്ചു

ദേശീയ ജൂനിയർ ഫുട്ബോളിൽ കേരളം പുറത്ത്. ഗോൾ ഡിഫെറെൻസ് ചതിച്ചതാണ് ഇത്തവണ കേരളത്തിന് തിരിച്ചടിയായത്. മിസോറാമിനെതിരായ മത്സരത്തിൽ സമനില വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത് . കേരളം ഓരോ ഗോൾ അടിച്ച് സമനിലയാണ് മിസോറാമിനോട് വഴങ്ങിയത്. ഇതോടെ മിസോറാമിനും കേരളത്തിനും ഒരേ പോയന്റായി.

മെച്ചപ്പെട്ട ഗോൾ ശരാശരിയുള്ള മിസോറാം സെമിയിലേക്ക് കടക്കുകയായിരുന്നു. ഗ്രൂപ്പിൽ മുൻ മത്സരങ്ങളിൽ ഉത്തരാഖണ്ഡിന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഛത്തീസ്ഗഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും കേരളം പരാജയപ്പെടുത്തിയിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here