കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. ബ്ലാസ്റ്റേഴ്‌സിനിപ്പോൾ കണ്ടക ശനിയാണ് സൂപ്പർ താരത്തിന് പരിക്കേറ്റതാണ് പുതിയ തിരിച്ചടി. ഇന്നലെ ജംഷദ്പൂരിനെതിരായ മത്സരത്തിൽ കിസിറ്റോയ്ക്കാണ് പുതുതായി പരിക്കേറ്റത്. ഇന്നലെ ഹാംസ്ട്രിംഗ് ഇഞ്ച്വറി നേരിട്ട കിസ്റ്റോ ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു.
കിസിറ്റോയ്ക്ക് മിനിമം രണ്ടാഴ്ച വിശ്രമം വേണ്ടി വരും. ഇന്ത്യൻ സൂപ്പർ ലീഗ് ഏഷ്യാ കപ്പിനായി ഇടവേളയ്ക്ക് പിരിഞ്ഞ് ജനുവരിയിൽ പുനരാരംഭിക്കുമ്പോൾ മാത്രെ കിസിറ്റോ കളത്തിൽ ഇറങ്ങു. ബ്ലാസ്റ്റേഴ്സിൽ വന്നപ്പോൾ മുതൽ പരിക്ക് നിരന്തരം വിടാതെ പിന്തുടരുന്ന താരമാണ് കിസിറ്റോ. കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗവും കിസിറ്റോ പരിക്ക് കാരണം പുറത്തിരുന്നു.
-Advertisement-