കേരള പ്രീമിയർ ലീഗ് വീണ്ടും വൈകും. ഡിസംബർ ഒമ്പതിന് ആരംഭിക്കാൻ നേരത്തെ തീരുമാനിച്ച ടൂർണമെന്റ് ആണ് വീണ്ടും കേരള ഫുട്ബോൾ അസോസിയേഷൻ നീട്ടിയത്. ഇപ്പോൾ ഡിസംബർ 16ന് ലീഗ് തുടങ്ങാനാണ് തീരുമാനിച്ചത്. ഇത് അന്തിമ തീരുമാനമല്ല മാറാൻ സാധ്യതയുണ്ട്. ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ നടക്കുന്നതിനാൽ താരങ്ങളിൽ പലരുടെയും അഭാവവും കണക്കിൽ എടുത്താണ് വൈകിപ്പിക്കാൻ തീരുമാനമെടുത്തത്.
ഡിസംബർ 16ന് ഉദ്ഘാടന മത്സരത്തിൽ ആർ എഫ് സി കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും തന്നെയാകും ഏറ്റുമുട്ടുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം.
-Advertisement-