ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില. കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഓരോ ഗോൾ വീതമടിച്ചാണ് ജാംഷെഡ്പൂർ എഫ്‌സി- ബ്ലാസ്റ്റേഴ്‌സ് പോരാട്ടം സമനിലയിൽ പിരിഞ്ഞത്. ഈ സമനില കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ കൂടുതൽ പരുങ്ങലിലാക്കി. 10 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും ഒമ്പതു പോയന്റ് മാത്രമെ കേരളത്തിനുള്ളൂ. ഇന്ന് റഫറി ചതിയുമായി വീണ്ടുമെത്തി.
ടിം കാഹിലിനെ ധീരജ് ഫൗൾ ചെയ്തതിനായിരുന്നു പെനാൾട്ടി വിധിച്ചത്. പക്ഷെ ആ ഫൗൾ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നായിരുന്നു. എന്നാൽ റഫറി പെനാൽറ്റി അനുവദിച്ചു. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ പാഴാക്കിയതിനുള്ള വിലയാണ് ബ്ലാസ്റ്റേഴ്‌സ് ഒടുക്കേണ്ടി വന്നത്. കാല്വോ ജാംഷെഡ്പൂരിനു വേണ്ടിയും ലെൻ ദുംഗൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും ഗോളടിച്ചു.
-Advertisement-