അഞ്ചു ഗോളടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ. ദേശീയ ജൂനിയർ ഫുട്ബോളിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഇന്ന് ഉത്തരാഖണ്ടാണ് കേരളത്തിന് മുന്നിൽ വീണത്. കേരളത്തിനായി സഫ്നാദ് ഇരട്ട ഗോളുകൾ നേടി. അക്മൽ ഷാൻ, ജോഷുവ, ഹാരൂർ ദിൽഷാദ് എന്നിവരാണ് കേരള ജൂനിയർ ടീമിന് വേണ്ടി ഗോളടിച്ചത്.
ടൂർണമെന്റിന്റെ ഗ്രൂപ്പ് ഡിയിൽ ആണ് കേരളം. ആദ്യ മത്സരത്തിൽ ഛത്തീസ്ഗഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരളത്തിന്റെ കുട്ടികൾ തകർത്തിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളം മിസോറാമിനെ നേരിടും. കളിച്ച രണ്ടു കളിയും വിജയിച്ച ടീമുകളാണ് കേരളവും മിസോറാമും. മിസോറാമുമായുള്ള മത്സരത്തിൽ തീ പാറുമെന്നുറപ്പാണ്.
-Advertisement-