അർജന്റീനയിലെത്തിയ മോദിക്ക് മോദി ജേഴ്‌സി സമ്മാനിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. G20 സമ്മിറ്റിനായാണ് ഇന്ത്യൻ പ്രധാന മന്ത്രി അർജന്റീനയിൽ എത്തിയത്. അർജന്റീനയുടെ തലസ്ഥാനത്ത് വെച്ചായിരുന്നു G20 സമ്മിറ്റ് നടക്കുന്നത്.
സമ്മാനം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ മോദി ട്വിറ്ററിൽ പങ്കു വയ്ച്ചു. അർജന്റീനൻ താരങ്ങൾക്ക് ഇന്ത്യയിൽ ഏറെ ആരാധകരുള്ള കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. അർജന്റീനയുടെ ഇതിഹാസ താരം മറഡോണയുടെ പേര് ഇന്ത്യക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-Advertisement-