ഐ ലീഗിൽ ഇന്ത്യൻ ആരോസിനെ പറ പറപ്പിച്ച് മിനർവ പഞ്ചാബ്. എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിന്റെ ജയം. മിനേർവ താരം എൻജോകു ആണ് മിനര്‍വയുടെ വിജയഗോൾ നേടിയത്.
സീസണിലെ മിനേർവയുടെ രണ്ടാം ജയം മാത്രമാണിത്. ആറു മത്സരങ്ങളിൽ എട്ടു പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചാമ്പ്യന്മാരായ മിനേർവ. കളിച്ച അഞ്ചു മത്സരങ്ങളിൽ നാലും തോറ്റ ഇന്ത്യൻ ആരോസ് ലീഗിൽ അവസാന സ്ഥാനത്താണ്.
-Advertisement-