ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കി മറ്റൊരു മലയാളി യുവതാരത്തെ കൂടെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. മലയാളി യുവതാരം അഫ്ദാൽ മുത്തു കേരള ബ്ലാസ്റ്റേഴ്സുമായി പുതിയ കരാർ ഒപ്പിട്ടു. മുൻപ് കേരള പ്രീമിയർ ലീഗിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വേണ്ടി അഫ്ദാൽ കളിച്ചിരുന്നു. കെ.പി.എല്ലില്‍ ആറു ഗോളുകളടിച്ച് നടത്തിയ മികച്ച പ്രകടനമാണ് അഫ്ദാലിന് സീനിയർ ടീമിലേക്ക് കരാര്‍ നല്‍കാന്‍ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
ഏറെക്കാലത്തിനു ശേഷം കേരളത്തിലേക്കെത്തിയ സന്തോഷ് ട്രോഫിക്ക് പിന്നിലും അഫ്ദാലിന്റെ മികച്ച പ്രകടനമുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ അഫ്ദല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാക്കുന്നതിലും പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യന്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ടൂര്‍ണമെന്റിലെ മികച്ച താരമായി അഫ്ദലിനെയാണ് തിരഞ്ഞെടുത്തത്. രണ്ട് ഹാട്രിക്കാണ് അഫ്ദല്‍ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിനായി നേടിയത്.