കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ സമനിലക്കുരുക്കിൽ ഗോകുലം കേരള എഫ്സിയും. ചർച്ചിൽ ബ്രദേഴ്‌സിനെതിരായ മത്സരമാണ് സമനിലയിൽ അവസാനിച്ചത്. വില്ലിസ് പ്ലാസ ചർച്ചിലിനു വേണ്ടി ഗോളടിച്ചപ്പോൾ ഗോകുലത്തിന്റെ ആശ്വാസ ഗോൾ നേടിയത് അർജുൻ ജയരാജാണ്.
ഫിനിഷിങിലെ പോരായ്മയാണ് മത്സരത്തിൽ വ്യക്തമായ മുൻതൂക്കം ഉണ്ടായിട്ടും ഗോകുലത്തിനു തിരിച്ചടിയായത്. ഗോകുലത്തിനു വേണ്ടി ഇന്നരങ്ങേറിയ ക്രിസ്ത്യൻ സബയാണ് ഗോകുലത്തിന്റെ ഗോളിന് വഴിയൊരുക്കിയത്.
-Advertisement-