ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ വഴങ്ങി തോറ്റെങ്കിലും ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഗോൾ എന്ന നേട്ടം ബ്ലാസ്റ്റേഴ്സിന് സ്വന്തം. ഫാൻസ് ഗോൾ ഓഫ് ദി വീക്കായി മറ്റേ പോപ്ലാറ്റ്നിക്കിന്റെ ബുള്ളറ്റ് ഹെഡ്ഡർ തിരഞ്ഞെടുക്കപ്പെട്ടു. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ മറ്റേ പോപ്ലാറ്റ്നിക് നേടിയ ഗോളാണ് നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെല്ലാം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും അതൊന്നും വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് വേണം കരുതാൻ.
ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലെ നോർത്ത് ഈസ്റ്റിന്റെ വിജയ ഗോളായ ജുവാൻ മാസ്കിയയുടെ ഗോൾ, ബെംഗളൂരുവിന്റെ രാഹുൽ ബേകെ, ജാംഷഡ്പൂരിന്റെ പാബ്ലോ മോർഗാഡോ പൂനെ സിറ്റിയുടെ ഡിയേഗോ കാർലോസ് എന്നിവരുടെ ഗോളുകളും പട്ടികയിൽ ഇടം നേടിയിരുന്നു.
-Advertisement-