കൊച്ചിയിലെ പ്രീ സീസൺ ടൂര്ണമെന്റിനായി തയ്യാറെടുക്കുകയാണ് കേരളം ബ്ലാസ്റ്റേഴ്‌സും ആരാധകരായ മഞ്ഞപ്പടയും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ വന്നു മഞ്ഞപ്പടയോടേറ്റു മുട്ടുന്നതിൽ സന്തോഷം മെൽബൺ സിറ്റി താരങ്ങൾ മറച്ചു വെച്ചില്ല. ലോക ഫുട്ബാളിൽ സ്വന്തമായ ഇടം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയെയും ആരാധക പെരുമയിൽ ലോകമറിയുന്ന ബ്ലാസ്റ്റേഴ്‌സിനെയും കുറിച്ച് മെൽബൺ സിറ്റി താരങ്ങളായ ഡാറിയോ വിദോസിച്ചും, യൂജിൻ ഗാലോക്കോവിച്ചും കൂടുതൽ സംസാരിച്ചു.
കൊച്ചിയിൽ വന്നു മഞ്ഞപ്പടയോടേറ്റു മുട്ടുന്ന ത്രില്ലിലാണ് തങ്ങൾ. ഇന്ത്യയിൽ കളിക്കുന്നതിന്റേയും കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ മത്സരിക്കാൻ പോകുന്നതിന്റെയും ടീമംഗങ്ങൾ എല്ലാവരും.ആദ്യ ഇന്ത്യൻ പ്രീ സീസൺ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരങ്ങൾ കൂട്ടിച്ചേർത്തു.
പ്രീ സീസൺ ടൂർണമെന്റിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ മെല്‍ബണ്‍ സിറ്റി പുറത്ത് വിട്ടിരുന്നു. ഇന്ത്യയിലെ പ്രാദേശിക ഭക്ഷണവും ക്ലബ്ബ് താരങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മിക്സ്ചറും കായ് വറുത്തതും ഒക്കെയാണ് താരങ്ങൾക്ക് ടേസ്റ്റ് നോക്കാനായി ക്ലബ് നൽകിയത്. ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പ്രീ സീസൺ ടൂർണമെന്റ് നടക്കുന്നത്.
ഫിക്സ്ചർ
ജൂലൈ 24: കേരള ബ്ലാസ്റ്റേഴ്സ് vs മെൽബൺ സിറ്റി
ജൂലൈ 27: മെൽബൺ സിറ്റി vs ജിറൊണ
ജൂലൈൻ 28: കേരള ബ്ലാസ്റ്റേഴ്സ് vs ജിറോണ