വിജയക്കുതിപ്പ് തുടരാൻ ഗോകുലം ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ

ഐ ലീഗിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ ഇറങ്ങും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.സസ്‌പെൻഷൻ മൂലം പുറത്തിരുന്ന ഗോകുലം ക്യാപ്റ്റൻ മുഡെ മൂസ ഇന്ന് കളത്തിൽ ഇറങ്ങും.

കഴിഞ്ഞ സീസണിൽ കോഴിക്കോട് ചർച്ചിലിനോടേറ്റ പരാജയത്തിന് പകരം വീട്ടാനാണ് ഗോകുലം ഇന്നിറങ്ങുന്നത്. അവസാന മത്സരങ്ങളിൽ 7 ഗോളുകൾ അടിച്ചു കൂട്ടി കുതിക്കുകയാണ് ചർച്ചിൽ ബ്രദേഴ്‌സ്. ലീഗിൽ ഇതുവരെ 5 ഗോളുകൾ അടിച്ചു കൂട്ടി ടോപ്പ് സ്‌കോറരായ വില്ലിസ് പ്ലാസയിൽ ആണ് ചർച്ചിലിന്റെ പ്രതീക്ഷകൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here