ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ചെന്നെയിന്റെ സമനിലക്കുരുക്ക്. ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ ഗോൾ രഹിത സമനിലയിലാണ് ഇരു ടീമുകളും പിരിഞ്ഞത്.ഒട്ടേറെ അവസരങ്ങള്‍ ഇരുടീമുകളും ഒരുക്കിയെടുത്തെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ വലകുലുങ്ങുന്നതില് തടസമായി.ആക്രമിച്ച് കളിക്കുന്ന ചെന്നെയിൻ എഫ്സിയെയാണ് ഇന്ന് ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ കണ്ടത്.
ഗോള്‍പോസ്റ്റിന്റെ കീഴില്‍ ചോരാത്ത കൈകളുമായി ധീരജ് സിംഗ് ആണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. ധീരജനം മലയാളി താരം സഹലും മാത്രമാണ്. അട്ടം നോക്കി നിൽക്കുന്ന ആക്രമണ നിരയെ കണ്ടു സഹിക്കാതെ ബാക്ക് പാസ് നടത്തുന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരയുടെ ദയനീയതായും ആരാധകർ ഇന്ന് കണ്ടു. ഒൻപത് മത്സരങ്ങൾ കഴിയുമ്പോൾ എടികെക്ക് പിന്നിലായി എട്ടു പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
-Advertisement-