ഐ ലീഗിൽ മിനർവ പഞ്ചാബ് കൊളംബിയൻ താരത്തെ ടീമിലെത്തിച്ചു. ജോര്‍ജ് ഇവാൻ കാസിഡോ റോഡ്രിഗസിനെയാണ് മിനർവ ടീമിലെടുത്ത. ഇരുപത്തി മൂന്നു കാരനായ സെന്റർ ബാക്ക് മിനർവയുടെ പ്രതിരോധത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. മിനർവ വിട്ട യു കുബോക്കിക്ക് പകരക്കാരനായിട്ടാണ് താരം ടീമിൽ എത്തുന്നത്.
ശനിയാഴ്ച ഇന്ത്യന്‍ ആരോസുമായി നടക്കുന്ന മത്സരത്തില്‍ കാസിഡോ കളിക്കുമെന്നാണ് മിനര്‍വ പഞ്ചാബ് ഉടമസ്ഥാന്‍ രഞ്ജിത് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. മാലിദ്വീപിയൻ പ്രീമിയർ ലീഗിൽ നിന്നുമാണ് താരം ഐ ലീഗിൽ എത്തുന്നത്.
-Advertisement-