ഏഷ്യാകപ്പിനായി ഒരുക്കം തുടങ്ങി ടീം ഇന്ത്യ. ഇന്ത്യ ഒമാനെതിരെ ഇറങ്ങും. ഇന്ത്യ ഒമാനെതിരെ സൗഹൃദ മത്സരത്തിനായി ഇറങ്ങും. ഡിസംബർ 27 നാണ് മത്സരം നടക്കുക. അബുദാബിയാകും മത്സരത്തിന് വേദിയാകുന്നത്.
ഏഷ്യാകപ്പിനായി ഒരുങ്ങുന്ന ഇന്ത്യക്ക് മത്സരം മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. ഇന്ത്യയെക്കാൾ റാങ്കിങ്ങിൽ ഏറെ മുകളിലുള്ള ഒമാനുമായി കളിക്കുന്നത് മികച്ച തയ്യാറെടുപ്പ് ആകുമെന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. നിലവിൽ ഫിഫ റാങ്കിങ്ങിൽ 84 ആം സ്ഥാനത്താണ് ഒമാൻ. ഇന്ത്യയാവട്ടെ 97 ആം സ്ഥാനത്താണ്.
-Advertisement-