ഐ ലീഗിൽ മോഹൻ ബഗാന് പരാജയം. മോഹൻ ബഗാനെ തകർത്തെറിഞ്ഞത് ചർച്ചിൽ ബ്രദേഴ്‌സ് ആണ്. ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ബഗാന്റെ പരാജയം. വില്ലിസ് പ്ലാസയുടെ ഇരട്ട ഗോളും ടൗടാ സീസെയുടെ ഗോളുമാണ് ചർച്ചിലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
അപരാജിതരായി കുത്തിക്കുകയായിരുന്ന മോഹൻ ബഗാനെയാണ് ഇന്ന് ചർച്ചിൽ പിടിച്ചു കെട്ടിയത്. ജയത്തോടു കൂടി ഐ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചർച്ചിൽ ബ്രദേഴ്‌സ്. ഗോകുലം കേരള എഫ്സിക്കും പിന്നിലായി നാലാം സ്ഥാനത്താണ് മോഹൻ ബഗാൻ.
-Advertisement-