ഐ ലീഗിൽ വീണ്ടും ചെന്നൈ സിറ്റി വിജയഗാഥ. കോയമ്പത്തൂരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈ സിറ്റി നെരോകയെ തോൽപ്പിച്ചത്. ചെന്നൈയുടെ ആറ് മത്സരങ്ങൾക്ക് ഇടയിലെ അഞ്ചാം ജയമാണിത്. ചെന്നൈയുടെ സ്പാനിഷ് താരങ്ങളുടെ തകർപ്പൻ പ്രകടനമാണ് ഈ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ചെന്നൈക്കായി ആദ്യ പകുതിയിൽ എസ്ലാവയും രണ്ടാം പകുതിയിൽ നെസ്റ്ററും ഗോൾ നേടി. നേരൊക്കയുടെ ആശ്വാസ ഗോൾ നേടിയത് സുഭാഷാണ്. ഈ വിജയം ഐ ലീഗിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഉറപ്പിക്കാൻ ചെന്നൈ സിറ്റിയെ സഹായിക്കും. പതിനാറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ. തൊട്ടു പിറകിലുള്ള മോഹൻ ബഗാനെ എട്ടു പോയന്റുകൾക്ക് പിന്നിലാക്കിയാണ് ചെന്നൈയുടെ കുതിപ്പ്.
-Advertisement-