ഐ ലീഗിൽ വിവാദ മത്സരം സമനിലയിൽ. ഷില്ലോങ്ങ് ലജോങ്ങും മിനേർവ പഞ്ചാബും തമ്മിൽ ഉള്ള മത്സരമാണ് വിവാദമായത്. ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് അനുവദിച്ചതിലും കൂടുതൽ വിദേശ താരങ്ങളെയാണ് കളത്തിൽ ഇറക്കിയത്. ഇത് റഫറിയുടെ പോലും ശ്രദ്ധയിൽ പെട്ടില്ല എന്നതും വിവാദമായി. ഐ ലീഗിന് തന്നെ നാണക്കേടായി മാറി ഈ സംഭവം. ആകെ മൊത്തം നാണക്കേടും വിവാദവുമായിയെങ്കിലും മത്സരം സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലാണ് കൂടുതൽ താരങ്ങളെ മിനർവാ ഇറക്കിയത്. പിന്നീട് വിദേശ താരത്തെ തിരിച്ച വിളിച്ച പഞ്ചാബിന് പത്തുപേരുമായി കളിക്കേണ്ടി വന്നു. മിനേർവ കളിയുടെ പകുതി സമയത്തോളം 10 പേരുമായാണ് കളിച്ചത് എങ്കിലും പൊരുതി സമനില പിടിക്കാൻ അവർക്കായി.
കളി 2-2 എന്ന നിലയിലാണ് അവസാനിച്ചത്. നിയമ പ്രകാരം അനുവദിച്ചതിൽ കൂടുതൽ താരങ്ങളെ കളത്തിൽ ഇറക്കിയാൽ മൂന്ന് പോയന്റ് കുറച്ച് എതിരാളികളെ വിജയികളായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. ഈ നടപടി വരുമോ എന്ന് കാത്തിരുന്ന് കാണാം,