ആരാധകരോട് നന്ദി പറഞ്ഞ് ഗോകുലം പരിശീലകൻ ബിനോ ജോർജ്

കോഴിക്കോട് ഈ. എം .എസ് സ്റ്റേഡിയത്തിൽ ഗോകുലം കേരള എഫ്സിയുടെ കളികാണാൻ എത്തിയ മുഴുവൻ ആരാധകർക്കും നന്ദി പറഞ്ഞ് ഗോകുലത്തിന്റെ പരിശീലകൻ ബിനോ ജോർജ്ജ്. നിലവിലെ ചാമ്പ്യന്മാരായ മിനർവാ പഞ്ചാബിനെ 1-0ത്തിനാണ് ഗോകുലം അട്ടിമറിച്ചത്.

ഗോകുലത്തിന്റെ കളി കാണാൻ എത്തിയത് ഐലീഗിലെ ഈ സീസണിലെയും ഗോകുലം കേരള എഫ് സിയുടെ ചരിത്രത്തിലെയും റെക്കോർഡ് കാണികളാണ്.മിനേർവ പഞ്ചാബും ഗോകുലവുമായുള്ള മത്സരത്തിന്റെ ഔദ്യോഗിക അറ്റൻഡൻസ് മുപ്പത്തിനായിരത്തിനും മുകളിലാണ്. ഏകദേശം 30246 പേർ. കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിനേക്കാൾ കൂടുതലാണിത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here