കഴിഞ്ഞ തവണത്തെ ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെതിരെ ഗോകുലം ഇന്ന് ഇറങ്ങും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. വൈകിട്ട് 7.30നാണ് മത്സരം എന്നത് കൊണ്ട് തന്നെ കോഴിക്കോട്ടെ ഗാലറി നിറയുമെന്നാണ് ഗോകുലം മാനേജ്മെന്റിന്റെ പ്രതീക്ഷ.
പരിക്ക് കാരണം കഴിഞ്ഞ മത്സരം നഷ്ടപ്പെട്ട അർജുൻ ജയരാജ് തിരിച്ചെത്തി എങ്കിലും ബെഞ്ചിലാണ് സ്ഥാനം. മുഡെ മുസയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ റാഷിദാണ് മധ്യനിര നിയന്ത്രിക്കുക. ഒപ്പം ക്യാപ്റ്റൻ ആം ബാൻഡും റാഷിദ് തന്നെ അണിയും.
ഗോകുലം: ഷിബിൻ രാജ്, അഭിഷേക് ദാസ്, അഡോ, ഓർടിസ്, ദീപക്, കാസ്ട്രോ, റാഷിദ്, ഗനി, സുഹൈർ, രാജേഷ്, ജർമ്മൻ
-Advertisement-