മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ എഫ്‌സി ഗോവ സ്വന്തമാക്കി. മഞ്ഞപ്പടയുടെ സ്വന്തം നിർമ്മൽ ഛേത്രിയെയാണ് എഫ്‌സി ഗോവ സ്വന്തമാക്കിയത്. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടൊപ്പമായിരുന്നു നിർമ്മൽ ഛേത്രി. മഞ്ഞപ്പടയുടെ പ്രതിരോധ നിരയെ കട്ടക്ക് നയിച്ച നിർമ്മൽ ഛേത്രി ആദ്യ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനത്തിന് ഉത്തരവാദിയാണ്.
മോഹൻ ബഗാൻ, ഡെമ്പോ, മൊഹമ്മദൻസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള നിർമ്മൽ ഛേത്രി റൈറ്റ് ബാക്കായും സെന്റർ ബാക്കായും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ തന്റെ മൂന്നാം ക്ലബിലേക്കാണ് നിർമ്മൽ ഛേത്രി പോകുന്നത്. ബോളിവുഡ് താരം ജോൺ അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെ അരക്ഷിതാവസ്ഥയാണ് ഛേത്രിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.
-Advertisement-