ആരാധകർക്ക് തകർപ്പൻ ഓഫറുമായി ഗോകുലം കേരള എഫ്സി രംഗത്തെത്തി. ഗോകുലത്തിന്റെ ഹോം മത്സരം കാണുന്നതിനൊപ്പം കിറ്റും സ്വന്തമാക്കാൻ അവസരമൊരുക്കി. ഇരുന്നൂറു രൂപയ്ക്കാണ് കിറ്റിനൊപ്പം ഗോകുലം മത്സര ടിക്കറ്റും ലഭ്യമാകും. കൂടുതൽ ആരാധകരെ ആകർഷിക്കാനും ആരാധകരോട് നന്ദി പറയാനുള്ള അവസരമായിട്ടുമാണ് ഗോകുലം ഈ ഓഫറിനെ കാണുന്നത്.
ഐ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെതിരെ ഗോകുലം ഇന്ന് ഇറങ്ങുന്നത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. വൈകിട്ട് 7.30നാണ് കിക്കോഫ്. കഴിഞ്ഞ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരെ നേടിയ വിജയത്തോടെ ഗോകുലം മികച്ച ഫോമിലെത്തിയിരുന്നു. ഇത് തുടരാനാവും ഗോകുലം ഇന്ന് സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങുക.
-Advertisement-