സുബ്രതോ കപ്പിൽ കേരളം സെമിയിൽ പുറത്തായി. നിഭാഗ്യമാണ് ഇത്തവണയും കേരളത്തിന് തിരിച്ചടിയായത്. സുബ്രതോ കപ്പ് അണ്ടർ -17 വിഭാഗത്തിന്റെ സെമിയിൽ അഫ്ഗാനിസ്ഥാനെ നേരിട്ട കേരളം പൊരുതി തോൽക്കുകയായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് കളിച്ച മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്സ്.എസ്സ് സ്കൂൾ എതിരില്ലാത്ത ഒരു ഗോളിനാണ് അഫ്ഗാനോട് പരാജയപ്പെട്ടത്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇസ്‌തികാൽ സ്കൂൾ ആണ് ചേലേമ്പ്രയെ തോൽപ്പിച്ച് ഫൈനലിലേക്ക് കടന്നത്. ക്വാർട്ടറിൽ മറ്റൊരു കേരള ടീമായ പീവീസ് സ്കൂളിനെ ആയിരുന്നു അഫ്ഗാൻ തോൽപ്പിച്ചത്. രണ്ട് കേരള ടീമുകളെയും ഈ അഫ്ഗാൻ ടീം തന്നെയാണ് തകർത്തത്.
-Advertisement-