കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജിങ്കൻ ഇല്ലാതെ ടീം ഇന്ത്യ ജോർദാനെതിരെ ഇന്നിറങ്ങും. സന്ദേശ് ജിങ്കന് പകരം ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയെ ഇന്ന് നയിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം അനസ് എടത്തൊടിക ടീമിൽ ഇടം നേടിയിട്ടുണ്ട്. സൂപ്പർ താരം സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഇന്ത്യയുടെ ആക്രമണത്തിന്റെ കുന്തമുനയാകുക അനിരുദ്ധായിരിക്കും.
ഇന്ത്യൻ ടീം:
ഗുർപ്രീത് സിങ് സന്ധു, പ്രീതം, അനസ് എടത്തൊടിക, സലാം, സുഭാശിഷ്, പ്രൊണോയ്, വിനീത് റായ്, ജർമൻപ്രീത്, ജെറി, ജാക്കിചന്ദ്, അനിരുദ്ധ്
-Advertisement-