ഇന്ത്യയും ജോർദാനും തമ്മിൽ ഇന്ന് നടക്കാനിരുന്ന സൗഹൃദ മത്സരം ഇന്ന് നടക്കും. ജോർദാനിലെ അവസാന കുറച്ച് ദിവസങ്ങളായി പ്രളയമാണ് കാരണം മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇരു ടീമുകളും തമ്മിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് കളി നടക്കുമെന്ന തീരുമാനം വന്നത്.
നാല് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ ജോർദാനിൽ നിരവധി പേരുടെ ജീവൻ എടുക്കുകയും വൻ നാശനഷ്ടം രാജ്യത്ത് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാത്രി 10.30ന് തന്നെ മത്സരം നടക്കും എന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
-Advertisement-