പൂനെ സിറ്റി താരം എടികെയിൽ

പൂനെ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കറായ എമിലിയാനോ അൽഫാരോ എടികെ കൊൽക്കത്തയ്ക്ക് വേണ്ടി കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് അൽഫാരോ പൂനെ വിട്ട് എ ടി കെയിലേക്ക് പോകുന്നത്.

എ ടി കെ കൊൽക്കത്തയുടെ സ്ട്രൈക്കറായ കാലു ഉചെയ്ക്ക് പരിക്കേറ്റതോടെ സ്ട്രൈക്കർ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു എ ടി കെ കൊൽക്കത്ത. പുതിയ ഒരു വിദേശ താരത്തെ ടീമിൽ എത്തിക്കാൻ ഐ എസ് എൽ എ ടി കെയ്ക്ക് അനുമതി നൽകിയിരുന്നു.

ഒരു ഗോൾ ഈ സീസണിൽ നേടിയ അൽഫാരോ രണ്ട് പെനാൾട്ടികൾ ഈ സീസണിൽ നഷ്ടപ്പെടുത്തിയിരുന്നു. എ ടി കെയിൽ എത്തുന്നതോടെ തന്റെ പഴയ ഫോമിൽ എത്താൻ കഴിയുമെന്നാകും അൽഫാരോ കരുതുന്നത്. അൽഫാരോ പോകുന്ന ഒഴിവിൽ ഹ്യുമേട്ടൻ പൂനെ ടീമിൽ എത്തും എന്നാണ് പ്രതീക്ഷ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here