ഇന്ത്യയും ജോർദാനും തമ്മിൽ ഇന്ന് നടക്കാനിരുന്ന സൗഹൃദ മത്സരം ഉപേക്ഷിച്ചു. ജോർദാനിലെ അവസാന കുറച്ച് ദിവസങ്ങളായി പ്രളയമാണ് മത്സരം ഉപേക്ഷിക്കാൻ കാരണം. നാല് ദിവസമായി തുടരുന്ന മോശം കാലാവസ്ഥ ജോർദാനിൽ നിരവധി പേരുടെ ജീവൻ എടുക്കുകയും വൻ നാശനഷ്ടം രാജ്യത്ത് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് മത്സരം നടക്കേണ്ട സ്റ്റേഡിയവും വെള്ളം കയറി കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജോർദാനിലെ അമ്മനിൽ ഉള്ള കിംഗ് അബ്ദുള്ള സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. പ്രളയം കാരണം ഇന്ത്യയ്ക്ക് ജോർദാനിലേക്കുള്ള യാത്രയും കടുപ്പമേറിയതായിരുന്നു. രണ്ട് ദിവസത്തോളമാണ് ഇന്ത്യൻ ടീം വിമാനത്താവളത്തിൽ കുടുങ്ങിയത്. കുവൈത്തിനെയും മോശം കാലാവസ്ഥ ബാധിച്ചതാണ് ഇന്ത്യയുടെ യാത്ര ദുഷ്കരമാക്കിയത്.
-Advertisement-