ദേശീയ കിരീടം സ്വന്തമാക്കി കേരളം

ഓൾ ഇന്ത്യ നയൻ എ സൈഡ് നാഷണൽ ഫുട്ബോൾ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം. ഗോവയിൽ നടന്ന ടൂർണമെന്റിൽ ആതിഥേയരായ ഗോവയെയാണ് കേരളം ഫൈനലിൽ തകർത്തത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫൈനലിൽ കേരളത്തിന്റെ വിജയം

മലപ്പുറം സ്വദേശിയായ റഷീദ് പി പരിശീലിപ്പിച്ച ടീം ഒരു ഗോൾ പോലും വഴങ്ങാതെ ആണ് കിരീടം സ്വന്തമാക്കിയത്. കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ഹിമാചൽ, ഛത്തീസ്‌ഗഢ്, ഡെൽഹി, ഹരിയാന എന്നീ ടീമുകളൊക്കെ കേരളത്തിനു മുന്നിൽ ഈ ചാമ്പ്യൻഷിപ്പിൽ പരാജയപ്പെട്ടിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here