ഇന്ത്യൻ സൂപ്പർ ലീഗിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ ആരാധകരും കൈവിടുന്നു. കൊച്ചിയിൽ ഓരോ മത്സരം കാണുമ്പോഴും കളി കാണാൻ എത്തുന്ന കാണികളുടെ എണ്ണം ഓരോ മത്സരത്തിനും കുറഞ്ഞു വരുന്നതായാണ് കാണുന്നത്.
തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ മുപ്പത്തിഒന്നായിരുത്തോളം കാണികളാണ് വന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഗോവക്കെതിരെയുള്ള മത്സരത്തിന് കൊച്ചി സ്റ്റേഡിയത്തിൽ എത്തിയത് വെറും ഇരുപത്തിഒന്നായിരുത്തോളം ആരാധകർ മാത്രമാണ്.
ഓരോ മത്സരം കഴിയുംതോറും ആരാധകരുടെ വരവ് കുറയുന്നതാണ് കാണാൻ കഴിയുന്നത്. രണ്ടാമത്തെ മത്സരത്തിൽ ഡൽഹിക്കെതിരെ ഇരുപത്തിഒൻപതിനായിരവും ബെംഗളുരുവിനെതിരെ ഇടുപ്പത്തിഎട്ടായിരുത്തോളം കാണികളാണ് കൊച്ചിയിൽ എത്തിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മോശം പ്രകടനമാണ് ആരാധകരെ സ്റ്റേഡിയത്തിൽ നിന്ന് അകറ്റി നിർത്തുന്നത്. കഴിഞ്ഞ സീസണിലും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. കഴിഞ്ഞ സീസണിൽ വെറും 2 മത്സരം മാത്രം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കൊച്ചിയിൽ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടുപോലുമില്ല.