സോഷ്യൽ മീഡിയയിൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യൂണൈറ്റഡിനോടും ബയേൺ മ്യൂണിക്കിനോടും റയൽ മാഡ്രിഡിനോടും കിടപിടിച്ച് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്. റിസൾട്ട് സ്പോർട്സ് എന്ന വെബ്സൈറ്റ് പുറത്തുവിട്ട ഫുട്ബോളിലെ വമ്പന്മാരുടെ പട്ടികയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇടം പിടിച്ചത്. പുറത്തുവിട്ട പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്.
Work in Progress… 💻
Once the #WorldCup #Champion is found, we plan to release our #Global #Digital #Football #Benchmark for summer 2018. Some of the clubs are featured – is your club among them? Who combined more than one million fans on their social platforms? #GDFB18 pic.twitter.com/AHovSln5oQ
— RESULT Sports (@resultsports) July 10, 2018
ലോകകപ്പിന് ശേഷം റിസൾട്ട് സ്പോർട്സ് പുറത്തിറക്കുന്ന ഡിജിറ്റൽ ബെഞ്ച്മാർക്കിൽ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇടം പിടിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു മില്യണിൽ അധികം പേർ പിന്തുടരുന്നതിനെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ബെഞ്ച്മാർക് പുറത്തിറക്കുന്നത്. ലോകകപ്പിന് ശേഷം പുറത്തിറക്കുന്ന ബെഞ്ച്മാർക്കിൽ ഉൾപ്പെട്ട പ്രധാന ടീമുകകളാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ട പട്ടികയിൽ ഉള്ളത്. ജർമനി ആസ്ഥാനമായുള്ള കമ്പനിയാണ് റിസൾട്ട് സ്പോർട്സ്.